
ഡൽഹിയിലെ ജനക്പുരിയിൽ ജല അതോറിറ്റി നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കമൽ എന്ന യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഹെൽമറ്റും റൈഡിങ് ജാക്കറ്റും ധരിച്ച നിലയിലുള്ള യുവാവിന്റെ മൃതദേഹം കുഴിയിൽ കണ്ടെത്തിയത്. അപ്പാച്ചേ RTR 200 ബൈക്കിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. ഒരു കുളത്തിന്റെ അത്രയും വീതിയുള്ള കുഴിയായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ താൻ ജനക്പുരിയിൽ എത്തിയെന്ന് കമൽ വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇയാളെ കാണാതാകുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിനെ സഹായിക്കാൻ മൊബൈൽ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയ വിവരമാണ് വീട്ടുകാരെ തേടിയെത്തിയത്. അപകടം നടന്ന രാത്രി മുഴുവൻ സഹായം ലഭിക്കാതെ യുവാവ് കുഴിക്കുള്ളിൽ അകപ്പെട്ടുവെന്ന് ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.