22 January 2026, Thursday

ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സേവനം നിർത്തണം; കർണാടക ഹൈക്കോടതി

Janayugom Webdesk
ബംഗളൂരു
April 2, 2025 7:35 pm

ബാംഗ്ലൂർ നഗരത്തിൽ ബൈക്ക് ടാക്സി സേവനങ്ങൾക്ക് നിരോധനമെര്‍പ്പെടുത്തി കർണാടക ഹൈക്കോടതി. ആറ് ആഴ്ചയ്ക്കകം ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സേവനം നിർത്താണമെന്നാണ് ഉത്തരവ്. മെട്രോ നിരക്കുകൾ 71 ശതമാനം ഉയർത്തിയതും, ബസ് ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തിയതിനും പിന്നാലെയാണ് കർണാടക ഹൈക്കോടതിയുടെ വിധി. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിനെ മൂന്നുമാസത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

ബംഗളൂരുവിൽ നൂറുകണക്കിന് യുവാക്കളാണ് ബൈക്ക് ടാക്സി സർവീസിലൂടെ വരുമാനം കണ്ടെത്തുന്നത്. ഇവരുടെയെല്ലാം ജീവിതത്തെ താരമായി ബാധിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഓൺലൈൻ ടാക്സി സർവീസ് ആയ റാപ്പിഡോ പ്രതികരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.