
ബൈക്ക് മോഷണംപോയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. ബൈക്കുകൾ മോഷ്ടിച്ച് വിൽക്കുന്ന സംഘത്തിലെ നാലുപേരെയും മോഷ്ടിച്ച ബൈക്ക് വാങ്ങിയ രണ്ടു പേരെയും ഹരിപ്പാട് പൊലീസ് പിടികൂടി. പന്തളം കുളനട ഉളനാട് ചിരകരോട്ട് വീട്ടിൽ അനന്തു (23), തുമ്പമൺ നെടും പൈക മേലയിൽ ജസ്റ്റിൻ (26), കായംകുളം ഓച്ചിറ കൃഷ്ണപുരം അജ്‌മൽ മൻസിലിൽ അജ്‌മൽ (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റു മൂന്നുപേരുമാണ് അറസ്റ്റിലായത്.
ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏപ്രിൽ 21ന് മോഷണം പോയ ബൈക്കിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് മോഷണക്കേസ് അന്വേഷണത്തിനിടയിൽ നങ്ങ്യാർകുളങ്ങരയിലെ വീട്ടിൽ നിന്നും 27ന് ഒരു ബൈക്ക് മോഷണം പോയി. തുടർന്ന് നടന്ന സിസിടിവി പരിശോധനയിൽ മോഷണം പോയ ബൈക്കുകൾ രണ്ടും മാവേലിക്കര ഭാഗത്തേക്ക് പോയതായി കണ്ടെത്തി.
തുടർന്ന് നടത്തി അന്വേഷണത്തിൽ പന്തളം ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ ബൈക്ക് ഓടിച്ചിരുന്ന ആളുടെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയാണ് പ്രതികൾ പിടിയിലായത്. ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐ മാരായ ഷൈജ, അനന്തു, സീനിയർ സിപിഒമാരായ പ്രമോദ്, സുരേഷ്, സിപിഒമാരായ നിഷാദ്, സജാദ്, സിദ്ദിഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.