7 December 2025, Sunday

Related news

December 3, 2025
November 25, 2025
November 22, 2025
October 22, 2025
October 16, 2025
October 13, 2025
October 12, 2025
October 12, 2025
October 8, 2025
October 7, 2025

വീടിന് മുന്നിൽ ബൈക്കുകൾ റേസ് ചെയ്തത് ചോദ്യം ചെയ്തു; ഗുണ്ടാ നേതാവിന്റെ വീടിനുനേരെ ആക്രമണം, വാഹനങ്ങൾ നശിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 23, 2025 10:25 am

മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീടിനുനേരെ ആക്രമണം നടത്തി ആറംഗ സംഘം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായെത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്.

രാജേഷിന്റെ വീടിന് നേരെ സംഘം നാടന്‍ പടക്കമെറിഞ്ഞു . വീട്ടുമുറ്റത്തും റോഡിലും ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർക്കുകയും ചെയ്തു. വീടിന് മുന്നിൽ വെച്ച് ബൈക്കുകൾ റേസ് ചെയ്തത് രാജേഷ് ചോദ്യം ചെയ്തപ്പോഴുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം.  പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആക്രമണം നടത്തിയവരിൽ ചിലർ ഗുണ്ടാലിസ്റ്റിൽപെട്ടവരാണെന്നാണ് വിവരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.