17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 13, 2024
September 26, 2024
August 23, 2024
June 6, 2024
February 25, 2024
February 24, 2024
February 24, 2024
February 13, 2024
February 9, 2024
February 7, 2024

ബില്‍ക്കീസ് ബാനോ സംഭവം; മഹാരാഷ് ട്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ശരദ് പവാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2024 2:58 pm

ബില്‍ക്കീസ് ബാനോയെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികള്‍ക്ക് ശിക്ഷ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയ നടപടിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് എന്‍സിപി നേതാവും, മുന്‍കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി നല്ല വിധിയാണ് നൽകിയതെന്നും ഗുജറാത്ത് സർക്കാരിന് തിരിച്ചടിയാണ് കിട്ടിയിരിക്കുന്നതെന്നും പവാർ പറഞ്ഞു. ബിൽക്കിസ് ബാനോ സംഭവത്തിൽ ഏഴ് പേർ മരിക്കുകയും അതിക്രമങ്ങൾ നടത്തുകയും ചെയ്തതിന് മഹാരാഷ്ട്ര സർക്കാർ കണ്ണടയ്ക്കരുതെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ പവാര്‍ ആവശ്യപ്പെട്ടു.

ഏഴ് പേർ കൊല്ലപ്പെടുകയും ക്രൂരകൃത്യങ്ങൾ നടത്തുകയും ചെയ്‌തത് മഹാരാഷ്ട്ര സർക്കാർ അവഗണിക്കില്ലെന്ന് എനിക്ക് തോന്നുന്നാതായും പവാർ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്ന മഹാവികാസ് അഘാടിയുടെ പ്രാഥമികയോഗമാണെന്നും സീറ്റ് വിഭജനം സംബന്ധിച്ച ആദ്യറൗണ്ട് ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രാഥമിക യോഗമാണെന്നും സീറ്റ് വിഭജനം സംബന്ധിച്ച മാനദണ്ഡങ്ങൾ സംബന്ധിച്ച ചർച്ച ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നും ശരദ് പവാർ അഭിപ്രായപ്പെട്ടു യോഗത്തിൽ എൻസിപിയിൽ നിന്നുള്ള ജിതേന്ദ്ര അവാദ് പങ്കെടുക്കും. മറ്റ് സഖ്യകക്ഷികൾക്ക് മുന്നിൽ പാർട്ടി നിലപാട് അവതരിപ്പിക്കാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ശരദ് പവാര്‍ വ്യക്തമാക്കി. 

പാർട്ടി ചിഹ്നങ്ങൾ അനുവദിക്കുന്നതിനെ കുറിച്ച് സംസാരിച്ച പവാർ, കേസിൽ വാദങ്ങൾ അവസാനിച്ചെന്നും ബോധപൂർവമല്ലെങ്കിലും കുറച്ച് കാലതാമസമുണ്ടെന്നും പറഞ്ഞു. “പാർട്ടി ചിഹ്നം സംബന്ധിച്ച ഉത്തരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. എല്ലാ വാദങ്ങളും അവസാനിച്ചു. ഇനി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കണം. മനഃപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണമൊന്നും ഉന്നയിക്കില്ല. തിരക്ക് കാരണം ആവാം. എന്നും അദ്ദേഹം പറഞ്ഞു. അജിത് പവാറിനെപറ്റിയുള്ള ചോദ്യങ്ങള്‍ക്ക് താന്‍ അവരെ ഇപ്പോള്‍ അവഗണിക്കുകയാണെന്നും പറഞ്ഞു. രമക്ഷേത്രത്തെകുറിച്ചുള്ള ജിതേന്ദ്ര അവാദിന്റെ പ്രസ്താവനയെ കുറിച്ച് സംസാരിച്ച പവാര്‍ അത്തരം അഭിപ്രായങ്ങള്‍ ഒഴിവാക്കേണ്ടയായിരുന്നുവെന്നു പറഞ്ഞു.ഞങ്ങൾക്ക് ശ്രീരാമനിൽ വിശ്വാസമുണ്ട്… ഇത്തരം പ്രസ്താവനകൾ അവാദ് ഒഴിവാക്കേണ്ടതായിരുന്നു പവാര്‍ അഭിപ്രായപ്പെട്ടു 

Eng­lish Summary:
Bilquis Bano Inci­dent; Sharad Pawar said the Maha­rash­tra gov­ern­ment should take an appro­pri­ate decision

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.