19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024

ആദിവാസി ഫണ്ട് വിനിയോഗിക്കാത്ത നടപടിക്കെതിരെ ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2022 8:15 pm

കേന്ദ്ര ആദിവാസികാര്യ വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഐ രാജ്യസഭ എംപി ബിനോയ്‌ വിശ്വം. സ്വകാര്യ കുത്തകകൾക്ക് ഖനികളും കാടുകളും വിൽക്കുന്ന തങ്ങളുടെ അജണ്ടയെ മറയ്ക്കാൻ ബിർസ മുണ്ടയുടെ പേരും ചരിത്രവും ഉപയോഗിക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഖനികൾക്ക് വേണ്ടിയുള്ള ഒഴിപ്പിക്കലുകളിൽ ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ പോയ പാവപ്പെട്ട ആദിവാസികളുടെ അവസ്ഥ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

സാമൂഹിക നീതിയെ കുറിച്ചും സുരക്ഷയെ കുറിച്ചുള്ള മുപ്പതാം സ്റ്റാൻഡിങ് കമ്മിറ്റിയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ച് ആദിവാസികൾക്കുള്ള ഫണ്ട് കൃത്യമായി ചിലവഴിക്കാത്ത കേന്ദ്രസർക്കാർ പ്രവണത മാപ്പർഹിക്കാത്ത കുറ്റമാണ്, ദേശീയ സമ്പത്തിൽ അവർക്കുള്ള പങ്ക് നിഷേധിക്കുന്ന രീതി ഉപേക്ഷിക്കണം, ” ജലം, വനം, ഭൂമി” എന്നിവ സംരക്ഷിച്ചു ആദിവാസി വിഭാഗങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കണം എന്നും ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭയിലെ തന്റെ പ്രഭാഷണത്തിന്റെ അവസാനം അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയായ ഫാദർ സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു.

eng­lish sum­ma­ry; Binoy Vish­wam oppos­es non-uti­liza­tion of trib­al funds

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.