22 January 2026, Thursday

Related news

January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 6, 2026
January 5, 2026

അതീവ സുരക്ഷാ പ്രദേശത്തെ കടന്നുകയറ്റത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണം: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2023 8:09 pm

തികച്ചും സംശയാസ്പദമായ ഒരു കഥാപാത്രത്തിന് കാശ്മീരിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എങ്ങനെ കടന്നുകയറാൻ കഴിഞ്ഞുവെന്നതിന് രാജ്യത്തോട് ഉത്തരം പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ബാധ്യസ്ഥനാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു.

തന്റെ എല്ലാ നിഗൂഢ ഇടപാടുകൾക്കും ഗുജറാത്ത് സ്വദേശിയായ കിരൺ ഭായ് പട്ടേലിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ സാധിച്ചതെങ്ങനെയെന്നതിനും വിശദീകരണം ആവശ്യമാണ്. ഗുജറാത്ത് ബിജെപിയുമായി അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടോ, കശ്മീർ സുരക്ഷിതമാണെന്ന് ഇനിയും കേന്ദ്രം അവകാശപ്പെടുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭ്യമാകണമെന്ന് ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു.

Eng­lish Sum­ma­ry: Binoy Viswam against Home Min­is­ter amit shah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.