ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ നടന്ന വധശ്രമത്തെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം അപലപിച്ചു. സംഭവത്തില്‍ ചന്ദ്രശേഖർ ആസാദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ ജനാധിപത്യ തത്വങ്ങൾക്കെതിരെ ഭീഷണി ഉയര്‍ത്തുകയും തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് സ്വഭാവത്തെ തുറന്നുകാട്ടുകയും ചെയ്യുന്നതാണ് ഇത്തരത്തിലുള്ള അക്രമണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ കുറ്റകൃത്യങ്ങൾ, അസഹിഷ്ണുത, ആക്ടിവിസ്റ്റുകൾക്ക് നേരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ എന്നിവ ആശങ്ക വർധിപ്പിക്കുകയാണ്. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നി തത്വങ്ങൾ നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ ഉയർത്തിപ്പിടിക്കേണ്ടതാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
english summary; Binoy Viswam condemned the murder attempt on Bhim Army leader Chandrasekhar Azad
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.