19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 8, 2024
December 7, 2024
November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024
November 11, 2024
November 6, 2024

സംഗീത് ശിവന്‍; ജനപ്രിയ ചിത്രങ്ങളിലൂടെ ഒരിടം നിര്‍ണയിച്ച കലാകാരന്‍: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
May 8, 2024 7:02 pm

പ്രശസ്ത സംവിധായകനും ഛായഗ്രാഹകനുമായ സംഗീത് ശിവന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. പിതാവ് ശിവനൊപ്പം ഡോക്യുമെന്ററികളിലും മറ്റും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി ചലച്ചിത്ര രംഗത്തെത്തിയ സംഗീത് ശിവന്‍ ജനപ്രിയ ചിത്രങ്ങളുടെ സംവിധാനം, ഛായാഗ്രഹണം എന്നിവയിലൂടെ സ്വന്തമായ ഒരിടം നിര്‍ണയിച്ച കലാകാരനായിരുന്നു. സിനിമയുടെ ആസ്വാദ്യതയെയും ജനപ്രിയതയെയും സമ്പുഷ്ടമാക്കുന്നതില്‍ ഛായാഗ്രഹണകലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. മലയാളത്തില്‍ സ്ഥാനമുറപ്പിച്ച്, അദ്ദേഹം ബോളിവുഡിലും സാന്നിധ്യം അടയാളപ്പെടുത്തിയെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

Eng­lish Summary:Binoy Viswam con­doles the demise of direc­tor Sangeet Shivan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.