18 January 2026, Sunday

Related news

January 17, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 6, 2026
January 5, 2026
January 4, 2026

കരന്തലജെയുടെ വിദ്വേഷ പരാമര്‍ശം: കേരളത്തില്‍ വന്ന് റോഡ്ഷോ നടത്തുന്ന മോഡി അഭിപ്രായം പറയണമെന്ന് ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
March 20, 2024 6:08 pm

കേരളത്തിനെതിരെ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമര്‍ശം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായം പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

രാമേശ്വരം കഫെ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്ടുകാര്‍ക്കെതിരെയുള്ള പ്രതികരണം പിന്‍വലിച്ച ശോഭ കരന്തലജെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കുന്നതിന് തയ്യാറായിട്ടില്ല. മലയാളികളെയാകെ അപകീര്‍ത്തിപ്പെടുത്തിയുള്ള വിദ്വേഷ പരാമര്‍ശമാണ് കേന്ദ്ര മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യത്തില്‍, ഇടയ്ക്കിടെ സംസ്ഥാനത്തെത്തുകയും റോഡ്ഷോ നടത്തി ജനങ്ങളോട് കപട വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോഡിയുടെ പ്രതികരണമറിയാന്‍ കേരളീയര്‍ക്ക് ആകാംക്ഷയുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: binoy viswam react­ed shob­ha karand­la­je hate speech
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.