18 January 2026, Sunday

Related news

January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025

ജൈവ രസതന്ത്ര ശാസ്ത്രജ്ഞൻ ഡോ.ഇ പി മാധവ ഭട്ടതിരി അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 14, 2025 11:13 am

പ്രമുഖ ജൈവ രസതന്ത്ര ശാസ്ത്രജ്ഞൻ ചെങ്ങന്നൂർ ഇടവൂർമഠത്തിൽ ഡോ. ഇ പി മാധവ ഭട്ടതിരി അന്തരിച്ചു. 98 വയസ്സായിരുന്നു.അന്തർദേശീയ തലത്തിൽ ഒട്ടേറെ മെഡിക്കൽ സർവകലാശാലകളിൽ ഗവേഷകനായും അധ്യാപകനായും മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിൽ നോബൽ സമ്മാനാർഹരെ നിശ്ചയിക്കാനുള്ള സമിതിയിൽ അംഗമായിരുന്ന ഏക മലയാളിയാണ്. പൊതുദർശനം തിരുവനന്തപുരം പൈപ്പിൻമൂട് സ്വാതി ലെയ്നിൽ ഉള്ള വസതിയിൽ. ഭാര്യ മാലതി ഭട്ടതിരി. മക്കൾ: മാധുരി, ഡോ.മനു, ഡോ.മാലിനി. മരുമക്കൾ ദാമോദരൻ നമ്പൂതിരി, നീന ഭട്ടതിരി, ശ്രീകാന്ത്.സംസ്കാരം ഇന്ന് പകൽ 3 ന് തൈക്കാട് ശാന്തി കവാടത്തിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.