സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടം നടന്ന പ്രദേശത്തിന് സമീപമുള്ള റയില്‍ പാളത്തിലൂടെ നടന്നു പോയ ഒരു സംഘമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ അസാധാരണമായ തരത്തില്‍ ശബ്ദം കേള്‍ക്കാം. മൂടല്‍ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റര്‍ മറയുന്നതും പിന്നാലെ വലിയ സ്ഫോടനശബ്ദവും കേള്‍ക്കാം. വീഡിയോ തെളിവായി അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബിപിൻ റാവത്ത് തന്റെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ബിപിൻ റാവത്ത് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
English summary; Witness said that Bipin Rawat was alive
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.