16 January 2026, Friday

കടിച്ച പാമ്പിനെ തിരിച്ചുകൊത്തി കൊക്ക്; വീഡിയോ വൈറലാകുന്നു…

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2023 10:21 pm

കീരിയും പാമ്പും തമ്മിലുള്ള വൈര്യം പ്രസിദ്ധമാണ്. എന്നാൽ ഒരു പാമ്പും കൊക്കും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. വെള്ളത്തിലൂടെ സാവധാനം നീന്തുകയായിരുന്ന കൊക്കിന്റെ ചിറകിൽ ഒരു പാമ്പു വന്നു കടിക്കുന്നതും ഏറെ പണിപ്പെട്ട് കൊക്ക് അതിന്റെ പിടിയിൽ നിന്ന് രക്ഷപെടുന്നതുമാണ് വിഡിയോയിൽ ഉള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ കടിയിൽ പതറാതെ കോക്ക് അപ്പോൾ തന്നെ പാമ്പിനെ തിരിച്ചു കൊത്തുന്നു. എന്നിട്ടും പാമ്പ് കടി വിടാൻ തയ്യാറായില്ല. അത് കൊക്കിനെ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ്. ചിറകിൽ നിന്ന് ചോര പൊടിയുകയും അവസാനം കോക്ക് നീന്തി കരയ്ക്കു കയറി രക്ഷപെടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

 

View this post on Instagram

 

A post shared by Osman Uipon (@osmanuipon)

മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും വിഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മിക്ക വിഡിയോകളും നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുകയും ചെയ്യാറുണ്ട്. രസകരമായും താത്വികമായി അവലോകനം ചെയ്തും വരെ കമന്റുകൾ ഇടുന്നവരും ധാരാളമാണ്.
ഇൻസ്റ്റാഗ്രാമിലാണ് പാമ്പിന്റെയും കോക്കിന്റെയും ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി കമന്റുകകളും ഇതിനൊടകംതന്നെ വീഡിയോയ്ക്ക് വന്നു കഴിഞ്ഞു. ചോര പൊടിയുന്ന ചിറകുമായി നിൽക്കുന്ന കൊക്കിനെ നോക്കി സഹതപിക്കുന്നവരും ഇര വഴുതിപ്പോയ പാമ്പിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.