23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 6, 2024
April 19, 2024
April 19, 2024
April 18, 2024
April 17, 2024
October 31, 2023
July 15, 2023
January 11, 2023
January 10, 2023
December 30, 2022

മനുഷ്യരിലെ പക്ഷിപ്പനി ഗുരുതര ആശങ്ക: ഡബ്ല്യുഎച്ച്ഒ

Janayugom Webdesk
ജെനീവ
April 19, 2024 10:17 pm

മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷിപ്പനി ഗുരുതര ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന. മനുഷ്യരില്‍ എച്ച്5എന്‍1 വെെറസ് ബാധയുണ്ടാകുന്നത് അസാധാരണമാണെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞന്‍ ജെറമി ഫരാർ പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള കഴിവിലേക്ക് വെെറസ് പരിണമിച്ചു. ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന രീതിയില്‍ വെെറസിന് പരിണാമം സംഭവിച്ചേക്കാമെന്നും ഫരാര്‍ പറഞ്ഞു. എച്ച്5എൻ1 വൈറസ് മനുഷ്യർക്കിടയിൽ പടരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 2003 മുതൽ ഈ വർഷം ഏ­പ്രിൽ ഒന്നുവരെ, 23 രാജ്യങ്ങളിലായി 889 പക്ഷിപ്പനി കേസുകളാണ് മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 463 മരണങ്ങള്‍ രേഖപ്പെടുത്തി. 52 ശതമാനമാണ് മരണനിരക്ക്. 

യുഎസിലെ ടെക്സാസില്‍ കന്നുകാലി ഫാമില്‍ നിന്ന് പക്ഷിപ്പനി ബാധിച്ചയാള്‍ രോഗമുക്തനായതായി യുഎസ് അധികൃതര്‍ അറിയിച്ചിരുന്നു. യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കേസാണിത്. വെെറസ് ബാധിച്ച ഒരു സസ്തനിയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന ആദ്യ കേസാണിതെന്നും ലോകാരോഗ്യ സംഘടന പറ‌ഞ്ഞു. ടെക്സാസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാട്ടുപക്ഷികളോട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കന്നുകാലികള്‍ക്ക് വെെ­റസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എച്ച്5എൻ1 നെതി­രെ­യുള്ള വാക്‌സിനുകളും ചികിത്സകളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Bird flu in humans a seri­ous con­cern: WHO
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.