19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 6, 2024
May 3, 2024
April 19, 2024
April 19, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023
October 31, 2023
October 15, 2023

പക്ഷിപ്പനി: കുട്ടനാട്ടില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

Janayugom Webdesk
കുട്ടനാട്
April 18, 2024 8:02 pm

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാടിന്റെ സമീപ പ്രദേശങ്ങളില്‍ കോഴി, താറാവ് ഇറച്ചിയുടേയും മുട്ടയുടേയും വില്‍പ്പന നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടയാന്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടി (കള്ളിങ്) നാളെ ആരംഭിക്കും. 

എടത്വ, ചെറുതന പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ കള്ളിങ്. താറാവ്, കോഴി എന്നിവയ്ക്ക് പുറമേ കാട മുട്ടയ്ക്കും വില്പന നിരോധനം ബാധകമാണ്. ഈ മാസം 25 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളത്തിനായി പക്ഷികളുടെ കാഷ്ഠം ഉപയോഗിക്കുന്നതും തടഞ്ഞിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് മുതല്‍ പ്രത്യേക സ്ക്വാഡുകള്‍ പ്രവൃത്തിക്കും. കുട്ടനാട്, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍മാര്‍ക്കായിരിക്കും സ്ക്വാഡുകളുടെ ഏകോപന ചുമതല. 

Eng­lish Sum­ma­ry: Bird flu: Sale of meat and eggs banned in Kuttanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.