25 February 2026, Wednesday

Related news

February 25, 2026
February 23, 2026
February 23, 2026
February 13, 2026
February 11, 2026
February 5, 2026
January 26, 2026
January 15, 2026
January 8, 2026
December 29, 2025

തമിഴ്‌നാട്ടിൽ പക്ഷിപ്പനി വ്യാപിക്കുന്നു; കാക്കകളില്‍ എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു

Janayugom Webdesk
ചെന്നൈ
February 5, 2026 6:35 pm

ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കാക്കകൾ കൂട്ടത്തോടെ ചത്തു വീഴുന്നത് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഡയാർ, വേളച്ചേരി, തിരുവാന്മിയൂർ തുടങ്ങിയ മേഖലകളിലും ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപവുമാണ് ആയിരത്തോളം കാക്കകൾ ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത കാക്കകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധിച്ചപ്പോൾ അതിതീവ്ര വ്യാപനശേഷിയുള്ള എച്ച്5എൻ1 ഏവിയൻ ഇൻഫ്ലുവൻസ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കേന്ദ്ര സർക്കാർ തമിഴ്‌നാടിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പക്ഷികൾ ചത്തു വീഴുന്ന മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചത്ത പക്ഷികളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും വന്യജീവികളോ മറ്റ് പക്ഷികളോ അവ ഭക്ഷിക്കാതെ നോക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്ന കേസുകളൊന്നും തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.