
തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. ന്യൂഡല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യാ വിമാനത്തിലാണ് ലാന്‍ഡിംഗിനിടെ പക്ഷി ഇടിച്ചത്. 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. സുരക്ഷിതമായ ലാന്‍ഡ് ചെയ്തശേഷം പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ കേടുപാടില്ലെങ്കിലും വിശദ പരിശോധന ആവശ്യമായതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഡല്‍ഹയിലേക്ക് ഇന്നുളള മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ വിശദമായ പരിശോധനക്ക് ശേഷം വിമാനം തിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.