22 January 2026, Thursday

കോടികൾ വിലമതിക്കുന്ന പക്ഷികളെ കടത്തി; നെടുമ്പാശേരിയിൽ ദമ്പതികൾ പിടിയിൽ

Janayugom Webdesk
കൊച്ചി
December 4, 2025 12:43 pm

കോടികൾ വിലമതിക്കുന്ന പക്ഷികളെ കടത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാന താവളത്തിൽ കസ്റ്റംസിന്റെ പിടിയിൽ. തായ്‌ലൻഡിൽ നിന്നും കൊണ്ടുവന്ന കോടികൾ വിലമതിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന 11 അപൂര്‍വ ഇനം പക്ഷികളെയാണ് ദമ്പതികൾ കടത്തിയത്. സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ പെടുന്ന പക്ഷികളാണിത്. ഇവയെ കൊണ്ടുവരുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. 

ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. തായ്​​ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം എത്തിയത്. തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.