21 December 2024, Saturday
KSFE Galaxy Chits Banner 2

ബിരേൻ സിങ് രാജിവയ്ക്കണം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
January 19, 2024 10:54 pm

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മണിപ്പൂരിൽ വീണ്ടും സംഘർഷം വ്യാപകമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പൊലീസ് കമാന്‍ഡോകൾ മുതൽ സാധാരണക്കാർ വരെ സംഘർഷത്തിൽ കൊല്ലപ്പെടുന്നു. മണിപ്പൂർ സർക്കാരും കേന്ദ്ര‑സംസ്ഥാന സേനകളും പൂർണമായും പരാജയമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരുന്നതാണ് സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം കൂടുതൽ വഷളാകുന്നതിന് പ്രധാന കാരണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അതുകൊണ്ട് ബിരേൻ സിങ് രാജിവയ്ക്കണമെന്നും സംസ്ഥാനത്തെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും കര്‍ശന നടപടികൾ സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Eng­lish Summary;Biren Singh should resign: CPI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.