26 June 2024, Wednesday
KSFE Galaxy Chits

Related news

June 14, 2024
June 7, 2024
May 14, 2024
May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024

ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് താമരശേരി രൂപതാ ബിഷപ്പ്

Janayugom Webdesk
തിരുവനന്തപുരം
July 8, 2023 12:48 pm

ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്ന് താമരശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനില്‍. മണിപ്പൂര്‍ സംഭവത്തില്‍ ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മണിപ്പൂരില്‍ സംഭവിക്കുന്നതു പോലെയുള്ളഒരു പ്രശ്നം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന സുരക്ഷയും സമാധാനവും മണിപ്പൂരില്‍ പുനസ്ഥാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂട്ടി കാര്യങ്ങള്‍ ക്രമീകരിക്കുകയാണ് മണിപ്പൂരില്‍. 

മാസങ്ങള്‍ക്ക് മുമ്പേ മെനഞ്ഞെടുത്ത ഒരു നാടകം സ്ക്രിപ്റ്റ് എല്ലാം തയ്യാറാക്കി നടപ്പാക്കി.48 മണിക്കൂറുകള്‍ക്കുള്ളില്‍ 200 ലധികം ദേവാലയങ്ങളും ആരാധനാലയങ്ങളും തകര്‍ക്കാന്‍ ഒരു വിഭാഗത്തിന് സാധിച്ചെങ്കില്‍ അത് എത്രയോ കിരാതമായ നടപടിയാണ്.സ്വതന്ത്ര്യാനന്തര ഭരതത്തില്‍ ഇത്തരമൊരു പ്രവൃത്തി നാം ആരെങ്കിലും പ്രതീക്ഷിച്ചോ.ഭരണഘടന നമുക്ക് നല്‍കേണ്ട സമാധാനം നമുക്ക് എവിടെ നിന്നാണ് ലഭിക്കേണ്ടത്.

ജനപ്രതിനിധികളുംഭരണാധികാരികളും നമുക്കിവിടെയുണ്ട്.തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന മൗനം, അവരുടെ അസാന്നിധ്യം, അവരുടെ സഹകരണം നമ്മെ ഭയപ്പെടുത്തുന്നതാണ്. മഹാത്മാ ഗാന്ധിയെ പോലുള്ള ആളുകളെയാണ് ഇന്ന് രാജ്യം തിരയുന്നത്.

Eng­lish Summary:
Bish­op of Thama­rash­ery Dio­cese says that if it is Manipur today, it will be Ker­ala tomorrow

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.