ബസ് യാത്രിക്കിടെ മൂട്ട കടിയേറ്റ യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. മംഗളൂരുവിലാണ് സംഭവം. മൂട്ട കടിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ദീപിക സുവര്‍ണയ്ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ജില്ലാ ഉപഭോകൃത തര്‍ക്കപരിഹാര കോടതിയുടേതാണ് വിധി
യുവതി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച റെഡ് ബസ് ആപ്പ്, ബസ് ഉടമ എന്നിവർ ചേർന്നാണ് തുക കൈമാറേണ്ടത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് നഷ്ടപരിഹാരം സംബന്ധിച്ച വിധി വന്നത്. 10000 രൂപ നിയമചെലവ്, 18650 രൂപ പിഴ, 850 രൂപ ടിക്കറ്റ് ചാർജ്, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം എന്നിങ്ങനെയാണ് കണക്ക്.
മംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു യുവതിയെ മൂട്ട കടിച്ചത്. മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് സീ ബേർഡ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂട്ട കടിച്ചത്. ബസ് ജീവനക്കാരനോട് സംഭവം പറഞ്ഞിരുന്നുവെന്നും എന്നാൽ ഗൗനിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കന്നഡയിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. മൂട്ട കടിച്ചത് തൻ്റെ റിയാലിറ്റി ഷോയിലെ പ്രകടനത്തെ ബാധിച്ചൂവെന്നും ഇത് പ്രതിഫലം കുറയുന്നതിന് ഇടയാക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.