27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025

കര്‍ണാടകയില്‍ ബിജെപി സഖ്യം തകരും

Janayugom Webdesk
ബംഗളൂരു
April 18, 2024 9:22 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി തകരുമെന്നും കോണ്‍ഗ്രസ് അപ്രതീക്ഷിത വിജയം കരസ്ഥമാക്കുമെന്നും സര്‍വേ റിപ്പോര്‍ട്ട്. 28 സീറ്റുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് 13 മുതല്‍ 18 സീറ്റ് വരെ നേടുമെന്നാണ് ഈദിനയുടെ രണ്ടാംഘട്ട സര്‍വേഫലം വ്യക്തമാക്കുന്നത്. വോട്ട് വിഹിതം 46.41 ആയി വര്‍ധിപ്പിച്ച് കോണ്‍ഗ്രസ് കരുത്ത് കാട്ടുമെന്നും ബിജെപിയും സഖ്യകക്ഷിയായ ജനതാദള്‍ സെക്കുലറും 10 മുതല്‍ 13 വരെ സീറ്റുകളാവും നേടുകയെന്നും സര്‍വേ പറയുന്നു. 

വോട്ട് വിഹിതത്തിലും ബിജെപി സഖ്യത്തിന് തിരിച്ചടി നേരിടും. 44.27 ശതമാനമാകും ഇവരുടെ വിഹിതം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് 132 മുതല്‍ 140 സീറ്റ് വരെ നേടുമെന്ന് ഈദിന സര്‍വേ പ്രവചിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് നടത്തിയ ആദ്യ സര്‍വേയിലും കോണ്‍ഗ്രസിന് വിജയ സാധ്യത പ്രവചിച്ചിരുന്നു. 

Eng­lish Sum­ma­ry: BJP alliance will break in Karnataka
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.