14 January 2026, Wednesday

Related news

January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026

ഡാനിഷ് അലി എംപിക്ക് എതിരെ വര്‍ഗീയപരാമര്‍ശം നടത്തിയ രമേഷ് ബിധുരിക്ക് ചുമതല നല്‍കി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2023 1:31 pm

ലോക്സഭയില്‍ ബിഎസ്പി അംഗം ഡാനിഷ് അലിഎംപിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി അംഗം രമേഷ് ബിധുരിക്ക് പുതിയ ചുമതല നല്‍കിയതില്‍ പ്രതിഷേധവും, പരിഹാസവും, വിമര്‍ശനവും.

ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ബിധുരിക്ക് നൽകാൻ ബിജെപി തീരുമാനിച്ചിരുന്നു. വെറുപ്പിനുള്ള പാരിതോഷികമാണ് ബിധുരിക്ക് ലഭിച്ചതെന്ന് രാജ്യസഭാ എംപി കപിൽ സിബളിന് നല്‍കിയത്.ബിധുരി മാപ്പ് പറയണമെന്നും അംഗത്തിനെതിരെ നടപടിയെടുക്കണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്.

പ്രസ്താവന വിവാദമായതിനെ തുടർന്ന് ബിധുരിക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകാൻ പാർട്ടി തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്,ടിഎംസി എംപി മഹുവ മൊയ്ത്ര എന്നിവരും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു

Eng­lish Summary: 

BJP appoints Ramesh Bid­huri for mak­ing com­mu­nal com­ments against MP Dan­ish Ali

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.