21 January 2026, Wednesday

Related news

January 19, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 10, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026

മോഷണ കേസിൽ അറസ്റ്റിലായ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവെയ്ക്കണം: എഐവൈഎഫ്

Janayugom Webdesk
ആലപ്പുഴ
March 18, 2025 4:19 pm

കളഞ്ഞുകിട്ടിയ എടിഎം കാർഡിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഡിവിഷൻ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം സുജന്യ ഗോപി രാജിവെയ്ക്കണമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുപ്രവർത്തകയും ജനപ്രതിനിധിയുമായ സുജന്യഗോപി കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നതിന് പകരം അത് ഉപയോഗിച്ച് മോഷണം നടത്തിയതിലൂടെ ജനങ്ങളുടെ പണം അപഹരിക്കുന്ന ആളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്. 

കളങ്കിതർക്കും മോഷ്ടാക്കൾക്കും അഭയമൊരുക്കുന്ന ബിജെപിയുടെ രാഷ്ട്രീയ നയമാണ് ഇത്തരം ആളുകൾക്ക് തണലാകുന്നത്. അറസ്റ്റിലായ മോഷ്ടാവ് എന്ന നിലയിൽ ബിജെപി പ്രതിനിധി തൽസ്ഥാനം രാജിവെയ്ക്കണമെന്നും ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ കാലയളവിൽ ഡിവിഷനിൽ നടന്നിട്ടുള്ള പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചും സുജന്യയുടെ സ്വത്ത് വിവരത്തെ കുറിച്ചും ലോകായുക്ത അടക്കം അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് പരാതി ലോകായുക്തയ്ക്ക് നൽകുമെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.