ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തകര്‍ന്ന് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും കേവല ഭൂരിപക്ഷം നേടുമെന്നും കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുെന്ന് ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും വ്യക്തമാക്കി .ഹരിയാനയില്‍ ബിജെപി – ജെജെപി ബന്ധവും പൂര്‍ണമായും തകരുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി പിരിഞ്ഞ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും ഒപ്പമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ബിജെപിക്കെതിരായ കര്‍ഷക രോഷം തങ്ങള്‍ക്കും തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ജനനായക് ജനതാ പാര്‍ട്ടി. വരാന്‍ പോകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പ്രഖ്യാപിക്കുകയും ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ജൂലൈ നാലിന് ചേരുന്ന പാര്‍ട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്നും ചൗട്ടാല വ്യക്തമാക്കി.
പിന്നാലെയാണ് സഖ്യസാധ്യതകള്‍ പൂര്‍ണമായും അടഞ്ഞ ബിജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. പഞ്ച് കുളയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിന്റെ യോഗത്തില്‍ അമിത് ഷാ പാര്‍ട്ടി നിലപാട് വ്യക്തമാക്കി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം നിയമസഭയില്‍ പത്ത് സീറ്റുളള ജെജെപി പിന്തുണ പിന്‍വലിച്ചതോടെ സ്വതന്ത്രന്മാരുടെ സഹായത്തോടെയാണ് ഹരിയാനയില്‍ ഭരണം നിലനിര്‍ത്തുന്നത്. 2019ല്‍ മുഴുവന്‍ സീറ്റിലും വിജയിച്ച ബിജെപിക്ക് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റ് മാത്രമാണ് ലഭിച്ചത്. മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സൈനിയെ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ഷക പ്രതിഷേധം പ്രതിഫലിക്കുമോയെന്ന ആശങ്കയിലാണ് ബിജെപി. ഇതിനിടെയാണ് എന്‍ഡിഎ സഖ്യവും പൂര്‍ണമായും തകരുന്നത്.
English Summary:
BJP breaks alliance in Haryana too; Contesting assembly elections alone
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.