ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജനപ്രീതിയില്ലാത്തപതിവ് വഞ്ചകന്‍ എന്നു വിശേഷിപ്പിച്ച് ബിജെപി നേതാവ് രംഗത്ത്.ബിജെപി ബീഹര്‍ സംസ്ഥാനകമ്മിറ്റി പ്രസിഡന്‍റ് സഞ്ജയ് ജയ്സ്വാളാണ് വിമര്‍ശിച്ചിരിക്കുന്നത്.
ജനപ്രീതിയില്ലാത്ത നിതീഷുമായി പാര്‍ട്ടി ചര്‍ച്ചക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി സഖ്യം ഉപേഷിച്ച് ആര്‍ജെഡിയുമായി ചേര്‍ന്ന് മന്ത്രിസഭാ രൂപീകരിച്ചതിനെ തുടര്‍ന്ന് നിതീഷ് കുമാറിനെതിരേ ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന്‍റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു സഞ്ജയ് ജയ്സ്വാള്‍.
ബിജെപി ഒറ്റക്ക് അധികാരത്തില്‍ എത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജനപ്രീതിയില്ലായ്മയാണ് 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയെ പിന്നോട്ടടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞെടുപ്പില്‍ 40ല്‍ 35സീറ്റ് നേടിക തന്നെ ചെയ്യുമെന്നും ജയ് സ്വാള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയിലുള്ള വിശ്വാസം നിതീഷ് ദുരുപയോഗം ചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയ ജെഡിയുവിനെ പിളര്‍ത്താന്‍ പാര്‍ട്ടി നേതാവ് ആര്‍പി സിങിന്‍റെ സഹായം ബിജെപി തേടിയെന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
English Summary:
BJP called Nitish Kumar a habitual cheater
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.