
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്തുണയോടെ സംസ്ഥാന ‚ദേശീയ തലത്തില്‍ ബിജെപി നടത്തിയ വോട്ട് കൊള്ളയെ സംബന്ധിച്ച് തെളിവുകള്‍ പുറത്തു വിട്ട പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ .വോട്ട് കൊള്ളയിലൂടെയാണ് ബിജെപി സംസ്ഥാനങ്ങളില്‍ ഭരണം നേടിയതെന്ന് താക്കറെ വിമര്‍ശിച്ചു.
രാഹുല്‍ ഉയര്‍ത്തിക്കാണിച്ച ആരോപണങ്ങള്‍ കക്ഷി രാഷ്ട്രീയത്തെ മാത്രം ബാധിക്കുന്നതല്ല, ഓരോ ഇന്ത്യക്കാരന്റെ വോട്ടിനെയും ബാധിക്കുന്നതാണെന്ന് ആദിത്യ താക്കറെ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളത്തരത്തിലൂടെ ബിജെപി സംസ്ഥാനങ്ങളില്‍ വിജയം സ്വന്തമാക്കിയതിനെ കുറിച്ച് വീണ്ടും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരിക്കുകയാണ്.നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് ഇനിയൊരിക്കലും സ്വതന്ത്രവും നീതിയുക്തവുമാകില്ലെന്ന് ഈ ലോകം തന്നെ കണ്ടുകൊണ്ടിരിക്കുകയാണ്, അതും തെളിവുകളോടെ തന്നെ, താക്കറെ എക്‌സിലൂടെ പ്രതികരിച്ചു.
വോട്ട് ക്രമക്കേട് ഒരു മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ലെന്നും സംസ്ഥാന‑ദേശീയ തലത്തില്‍ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.ഹരിയാനയില്‍ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നതെന്നും അഞ്ച് രീതികളിലാണ് വോട്ട് മോഷണം നടന്നിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.