13 December 2025, Saturday

Related news

December 13, 2025
December 12, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025

പോളിങ് ബൂത്ത് കൈയ്യേറി ബിജെപി സ്ഥാനാർഥിയുടെ മകൻ; കള്ളവോട്ട് ചെയ്തു, വീഡിയോ പുറത്ത്

Janayugom Webdesk
ഗാന്ധിനഗര്‍
May 8, 2024 8:33 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം നടന്ന ഗുജറാത്തില്‍ പോളിങ് ബൂത്ത് കൈയ്യേറി വോട്ടിങ് മെഷീന്‍ പിടിച്ചെടുത്ത് ബിജെപി എംപി ജസ്വന്ത് സിങ് ഭാഭോറിന്റെ മകന്‍ വിജയ് ഭാഭോര്‍. ദാഹോദിലെ പത്രംപൂര്‍ ഗ്രാമത്തിലാണ് സംഭവം. വിജയ് ഭാഭോറും കൂട്ടാളികളും പോളിങ് ബൂത്തിലേക്ക് ഇടിച്ച് കയറുകയും ഇവിഎം തട്ടിയെടുത്ത് കള്ളവോട്ട് ചെയ്യുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും പ്രതികള്‍ ആക്രമിച്ചു. ഈ ദൃശ്യങ്ങളെല്ലാം വിജയ് ഭാഭോര്‍ സോഷ്യല്‍ മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇയാള്‍ വീഡിയോ പിന്‍വലിച്ചു. അതേസമയം സംഭവത്തില്‍ ദാഹോദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. പ്രഭാബെന്‍ തവിയാദ് വിജയ് ഭാഭോറ്നെതിരെ ജില്ലാ കളക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദാഹോദില്‍ 58.66 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ബിജെപി വിജയം കൈവരിച്ചിരുന്നു. 

Eng­lish Summary:BJP can­di­date’s son steals polling booth; Fake vote, video out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.