7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 3, 2025

പാര്‍ലമെന്ററി സമിതി യോഗം അലങ്കോലമാക്കി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
July 1, 2025 10:43 pm

ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കുന്നത് അവലോകനം ചെയ്യുന്ന ഗ്രാമവികസന–പഞ്ചായത്തീരാജ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തി ബിജെപി എംപിമാര്‍. സാമൂഹ്യപ്രവര്‍ത്തകയായ മേധ പട്കര്‍, സിനിമാതാരം പ്രകാശ് രാജ് ഉള്‍പ്പെടെ ഉള്ളവരെ ക്ഷണിച്ചുവരുത്തിയ ശേഷം ഗ്രാമവികസന–പഞ്ചായത്തീരാജ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ബിജെപി അംഗങ്ങള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ തെളിവെടുപ്പിനായി സാമൂഹ്യ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍, ഗ്രാമവികസന മന്ത്രാലയത്തിലെ പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ എത്തിയിരുന്നു. 

സമിതിയില്‍ പത്ത് അംഗങ്ങളാണ് ബിജെപിയ്ക്കുള്ളത്. പ്രതിഷേധത്തിന് പിന്നാലെ സാമൂഹ്യ പ്രവര്‍ത്തകരുമായി യോഗം തുടങ്ങിയെങ്കിലും കോറം ഇല്ലാതെ യോഗം തുടരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ സപ്തഗിരി ഉലക യോഗം അവസാനിച്ചതായി അറിയിക്കുകയായിരുന്നു. എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ വേണ്ടിയുള്ളതാണ് സ്റ്റാൻഡിങ് കമ്മിറ്റികളെന്നും അത്തരം ഇടപെടലുകൾ തടസപ്പെടുത്തുന്നത് ജനാധിപത്യത്തില്‍ നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.