
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ബിഹാറില്‍ വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കള്‍ക്കെതിരെ ബിജെപിയില്‍ നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്‍ കെ സിങിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ ആര്‍ കെ സിങ് പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.
ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ ആര്‍.കെ സിങ് നടത്തിയിരുന്നു. ബിഹാറിലെ സൗരോര്‍ജ്ജ പദ്ധതി അഡാനി ഗ്രൂപ്പിന് കൈമാറിയത് 62,000 കോടി രൂപയുടെ അഴിമതിയാണെന്നായിരുന്നു അദേഹത്തിന്റെ പ്രധാന ആരോപണം.ഒക്ടോബറിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ക്രിമിനൽ പശ്ചാത്തലമുള്ള നേതാക്കൾക്ക് വോട്ട് ചെയ്യരുതെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ചുകൊണ്ട് സിങ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു, അതിൽ ജെഡിയുവിന്റെ അനന്ത് സിംഗ്, ബിഹാറിന്റെ ഉപമുഖ്യമന്ത്രി കൂടിയായ ബിജെപിയുടെ സാമ്രാട്ട് ചൗധരി തുടങ്ങിയ നിരവധി എൻഡിഎ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു.
ആര്‍ കെ സിങിനെ കൂടാതെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം അശോക് അഗര്‍വാളിനേയും കതിഹാര്‍ മേയര്‍ ഉഷ അഗര്‍വാളിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.