22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

സ്ഥാനാര്‍ത്ഥി പട്ടിക ഇറങ്ങുന്നതിനു മുമ്പേ തിരുവനന്തപുരത്ത് ബിജെപിയില്‍ പൊട്ടിത്തെറി

നേമം മേഖല പ്രസിഡന്റ് രാജി വെച്ചു 
Janayugom Webdesk
തിരുവനന്തപുരം
November 5, 2025 1:25 pm

ബിജെപിയുടെ ശക്തികേന്ദ്രമെന്നു അവര്‍ അവകാശപ്പെടുന്ന നേമം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി അടിതുടങ്ങി. നഗരസഭ തെര‍ഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങുന്നതിനു മുമ്പേ യാണ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി അടി തുടങ്ങിയത്. ഒടുവില്‍ നേമം മേഖല പ്രസിഡന്റ് എം ജയകുമാര്‍ രാജിവെച്ചു.കഴിഞ്ഞ 43 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന തനിക്ക് പാര്‍ട്ടിയില്‍ നിന്നു നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. 

ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനുംജയകുമാര്‍ രാജിക്കത്ത് നല്‍കി. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്നു വിജയിച്ച എം ആര്‍ ഗോപനാണ് നേമത്ത് സ്ഥാനാര്‍ഥിയാകുക എന്ന സൂചനയാണ് രാജിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. നേമം വാര്‍ഡില്‍ മത്സരിക്കാന്‍ ആ വാര്‍ഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.മുമ്പ് നേമം വാര്‍ഡിനെ പ്രതിനിധീകരിച്ചിട്ടുള്ള എം ആര്‍ ഗോപന്‍ അവസാനഘട്ടങ്ങളില്‍ വാര്‍ഡിനെ കൈയൊഴിഞ്ഞെന്നും, നിലവിലെ ബിജെപി കൗണ്‍സിലറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും കത്തില്‍ ആരോപണം ഉന്നയിക്കുന്നു.

നേമം മേഖലയിലെ അഞ്ചുവാര്‍ഡുകളും. കഴിഞ്ഞതവണ എല്ലായിടത്തും ബിജെപിയാണ് വിജയിച്ചത്. പൊന്നുമംഗലം ഇത്തവണ സ്ത്രീ സംവരണമാണ്ബിജെപി ജില്ലാ നേതൃത്വവും ആര്‍എസ്എസും നേമത്ത് ഗോപനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.