കേരളത്തിലെ 12 മണ്ഡലങ്ങളടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും തൃശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ വീണ്ടും മത്സരിക്കും. ആറ്റിങ്ങല്‍-വി മുരളീധരന്‍, പാലക്കാട്-സി കൃഷ്ണകുമാര്‍, കോഴിക്കോട്-എം ടി രമേശ്, പത്തനംതിട്ട‑അനില്‍ ആന്റണി, കാസര്‍കോട്-എം എല്‍ അശ്വിനി, കണ്ണൂര്‍-സി രഘുനാഥ്, വടകര‑പ്രഫുല്‍ കൃഷ്ണ, ആലപ്പുഴ‑ശോഭ സുരേന്ദ്രന്‍, പൊന്നാനി-നിവേദിത സുബ്രഹ്മണ്യം, മലപ്പുറം-അബ്ദുള്‍ സലാം എന്നിവരും സ്ഥാനാര്‍ത്ഥികളാകും.
ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 196 സ്ഥാനാര്‍ത്ഥി കളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചത്. 28 വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗാന്ധിനഗറില്‍ തന്നെയാണ് അമിത് ഷാ ഇത്തവണയും മത്സരിക്കുന്നത്. അരുണാചല്‍ വെസ്റ്റില്‍ നിന്നും കിരണ്‍ റിജിജു മല്‍സരിക്കും തെലുങ്കാനയിലെ സെക്കന്തരാബാദില്‍ നിന്നും ജി കിഷന്‍ റെഡ്ഡിയും ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ നിന്ന് സാക്ഷി മഹാരാജും ലക്‌നൗവില്‍ നിന്നും രാജ്‌നാഥ് സിങ്ങും അമേഠിയില്‍ സ്മൃതി ഇറാനിയും മല്‍സര രംഗത്തുണ്ട്.
English Summary:BJP first phase candidate list
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.