ഹിമാചൽ പ്രദേശിലെ കനത്ത തോൽവി ബിജെപിയെ തൊല്ലൊന്നുമല്ല അലോരസപ്പെടുത്തുന്നത്. സംസ്ഥാനത്ത് അധികാരം നഷ്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും ഉറപ്പിച്ചിരിക്കുകയാണ്. ന്യൂഡൽഹിയിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിൽ ഹിമാചൽ പ്രത്യേക ചർച്ചയുമായിരുന്നു. ബിജെപി ദുർബലമാണെന്നും തെളിഞ്ഞിരിക്കുകയാണ്. മൂന്ന് നിയമസഭാ സീറ്റും ഒരു ലോക്‌സഭാ സീറ്റും ആണ് പാർട്ടിക്ക് നഷ്ടമായിരിക്കുന്നത്. സീനിയർ മന്ത്രിയായ അനുരാഗ് താക്കൂറും, പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയും ചിമാചൽ പ്രദേശിൽ നിന്നുള്ളവരാണ്. പാർട്ടി അദ്ധ്യക്ഷൻറെ സംസ്ഥാനം നഷ്ടാകുന്നത് ബിജെപിക്ക് ആലോചിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കൂടാതെ ഇവിടെ തോറ്റത് പാർട്ടിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ദേശീയ എക്സിക്യൂട്ടീവിലെ പ്രധാന ചർച്ച ഹിമാചലിലെ കനത്ത തോൽവിയായിരുന്നു. മന്ത്രിസഭാ പുനസംഘടനയാണ് അമിത് ഷാ സംസാരിച്ചത്. മുഖ്യമന്ത്രി ജയറാം താക്കൂറിനെ മാറ്റുന്ന കാര്യം പോലും ചർച്ചയായി. ഇവിടെ പൊളിച്ചെഴുത്തിനുള്ള ഒരുക്കത്തിലാണ് പാർട്ടി. വിലക്കയറ്റവും പണപ്പെരുപ്പവുമാണ് തോൽവിക്ക് കാരണമായി സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാൽ ഉറച്ച കോട്ടയാണ് നഷ്ടമായതെന്ന് അമിത് ഷാ നേതാക്കളെ അറിയിച്ചു.
മോശം മന്ത്രിമാരെയൊക്കെ മാറ്റാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രിമാരായ ഗോവിന്ദ് താക്കൂറിനും രാം ലാൽ മാർക്കണ്ഡയ്ക്കും സ്ഥാനം നഷ്ടമാകും. ഇവരുടെ നിയമസഭാ മണ്ഡലമായ മനാലിയിലും ലഹൗലിലും സ്പിതിയിലും വളരെ പിന്നിലായിരുന്നു ബിജെപി. മാണ്ഡി മുഖ്യമന്ത്രിയുടെ തന്നെ മണ്ഡലമാണ്. അതുകൊണ്ട് താക്കൂറും സേഫല്ല. മാണ്ഡിയിലെ 17 നിയമസഭാ മണ്ഡലങ്ങളിൽ 9 എണ്ണത്തിലും കോൺഗ്രസിനായിരുന്നു ലീഡ്. ഒന്നിൽ പോലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിലെത്തിയിരുന്നില്ല. ഹിമാചൽ കൈവിടുമെന്ന് തന്നെ ബിജെപി ഇപ്പോൾ കരുതുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഹിമാചൽ പ്രദേശത്തെ കോൺഗ്രസിൽ വിഭാഗീതയ നിലനിൽക്കുന്നു. രാഹുൽ ഫോർമുല തന്നെ ഇവിടെയും പ്രധാന പ്രചാരണ വിഷയമാകും. വിലക്കയറ്റവും ഇന്ധനവിലയും തന്നെ കോൺഗ്രസ് ചർച്ചയാക്കും. അതിസമ്പന്നരേക്കാൾ സാധാരണക്കാരാണ് ഹിമാചലിൽ കൂടുതൽ ഉള്ളത്. അതുകൊണ്ട് വിലക്കയറ്റവും തൊഴിലില്ലായ്മയും ഹിമാചൽ ജനതയെ പെട്ടെന്ന് ബാധിക്കും. ഇതാണ് കോൺഗ്രസ് അവസരമാക്കി എടുത്തിരിക്കുന്നത്. ബിജെപി ഇന്ധന വില കുറച്ചതും സംസ്ഥാനങ്ങളോട് വാറ്റ് കുറയ്ക്കാൻ ആവശ്യപ്പെട്ടതും ഹിമാചലിനെ വീഴ്ച്ച കണ്ടിട്ടാണ്. ഗോവ, മണിപ്പൂർ, ഗുജറാത്ത് എന്നിവിടങ്ങളിലും ഇതേ അവസ്ഥയുണ്ടാവുമെന്നാണ് വിലയിരുത്തൽ. എന്നാൽ ബിജെപിക്കെതിരെ രാഹുൽ മോഡൽ നടപ്പാക്കാനുള്ള പ്ലാനിലാണ് കോൺഗ്രസ്. എന്നാൽ കോൺഗ്രസിൻറെ നയവ്യതിയാനങ്ങളിൽ പൊതുവേ എതിർപ്പാണ് ഉണ്ടായിരിക്കുന്നത്. ബിജെപിയുടെ വർഗീയതെ നേരിടാനുള്ള ശേഷി ബിജെപിക്ക് ഇല്ലാത്തതും.
കോൺഗ്രസിൻറെ ജനപ്രതിനിധികളായി വിജയിക്കുന്നവരും, കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് പോകുന്നതും കോൺഗ്രിനോടുള്ള വിശ്വാസമാണ് നഷ്ടമാകുന്നത്. കോൺഗ്രസിന്റെ അടുത്ത ലക്ഷ്യം വീരഭദ്ര സിംഗിന് പകരക്കാരനെ കണ്ടെത്തലാണ്. എന്നാൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ആദ്യമേ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിലാണ്. പകരം കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളയാൾ നേതാവാകും. അതിന് മുമ്പ് മറ്റൊരു ടാർഗറ്റും കോൺഗ്രസിന് മുന്നിലുണ്ട്. കാങ്ക്ര ജില്ല പിടിക്കലാണ് ഇതിൽ പ്രധാനം. സംസ്ഥാന രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രം കാങ്ക്രയിലാണ്. ഹിമാചലിൽ ഭരണം പിടിക്കണമെങ്കിൽ കാങ്ക്ര പിടിക്കണമെന്നാണ് കാലങ്ങളായുള്ള വിശ്വാസം. കാങ്ക്ര ജില്ലയ്ക്ക് ഇത്ര പ്രത്യേക എന്താണെന്ന് ചോദിച്ചാൽ പറയാൻ ഒരുപാടുണ്ട്. ഹിമാചലിൽ 68 സീറ്റാണ് ഉള്ളത്. ഇതിൽ 15 സീറ്റുകൾ കാങ്ക്രയിലാണ്. ഇതിൽ ഭൂരിഭാഗം സീറ്റും നേടിയാൽ സംസ്ഥാന രാഷ്ട്രീയത്തിൽ ഭരണം ഉറപ്പിക്കാൻ കഴിയും. കാങ്ക്ര ജില്ലയിൽ കോൺഗ്രസിന് രണ്ട് വമ്പൻ നേതാക്കളെയാണ് കോൺഗ്രസിന് നഷ്ടമായത്. മുൻ മന്ത്രി ജിഎസ് ബലിയും സുജൻ സിംഗ് പത്താനിയയുമാണ് നഷ്ടമായത്. ചന്ദ്രേഷ് കുമാരി, വിപ്ലവ് താക്കൂർ, ചന്ദ്രകുമാർ, ബ്രിജ് ബിഹാരി ലാൽ ബുട്ടേൽ, തുടങ്ങിയ നേതാക്കൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വിജയ് സിംഗ് മങ്കോഡിയ കോൺഗ്രസ് വിടുകയും ചെയ്തു. നിലവിൽ സംസ്ഥാന തലത്തിൽ കാങ്ക്രയിൽ നിന്നുള്ള നേതാക്കളില്ല. പുതിയ നേതാക്കളെ ഉപയോഗിച്ചാണ് ഇവിടെ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക. 2017ൽ കോൺഗ്രസ് മൂന്ന് സീറ്റ് മാത്രമാണ് കാങ്ക്രയിൽ നിന്ന് നേടിയത്.
english summary;BJP for survival in Himachal Pradesh; And the Congress in the absence of leaders
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.