18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 8, 2025
April 6, 2025
April 1, 2025
March 29, 2025
March 28, 2025

ബിജെപി അലവലാതി പാർട്ടിയായി മാറി; തെറ്റായ പ്രവണത വളരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ

Janayugom Webdesk
ആലപ്പുഴ
November 26, 2024 6:05 pm

കേഡർ പാർട്ടിയാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും ബിജെപി അലവലാതി പാർട്ടിയായി മാറിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയിൽ തെറ്റായ പ്രവണത വളരുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.

മുസ്ലിം ലീഗ് എന്നുപറയുന്നത് മുസ്ലിംങ്ങളുടെ കൂട്ടായ്മയാണ്. ലീഗ് മതപരമായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് വർഗീയ പാർട്ടി തന്നെയാണ് . സംവരണ സീറ്റിൽ ഒഴികെ എല്ലായിടത്തും മുസ്ലിം സമുദായ അംഗങ്ങളെ മാത്രമാണ് ലീഗ് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിന് രാഷ്ട്രീയനേതാവിന്റെ മേയ് വഴക്കമില്ല.

രമ്യയെ കുറിച്ച് കോൺഗ്രസുകാർക്കും അഭിപ്രായ വ്യത്യാസമുണ്ട്. അവർക്ക് അച്ചടക്കവും വിനയവും ഇല്ല. ബിജെപിയിൽ തെറ്റായ പ്രവണത വളർന്നുവരുന്നു. മുൻപ് ഇങ്ങനെ ഇല്ലായിരുന്നു. സുരേന്ദ്രന്റെ കപ്പാസിറ്റി എന്താണെന്ന് തനിക്കറിയില്ല. കെ സുരേന്ദ്രന്റെ പ്രാപ്തിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.