22 January 2026, Thursday

Related news

January 12, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 27, 2025
December 27, 2025
December 25, 2025
December 23, 2025
December 23, 2025

‘പോരാട്ടവീര്യത്തില്‍ ബിജെപി ഹനുമാനെപ്പോലെ’; പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 3:41 pm

പോരാട്ടവീര്യത്തില്‍ ബിജെപി ഹനുമാനെപ്പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയെ അഴിമതിയിൽനിന്നും സ്വജനപക്ഷപാതത്തിൽനിന്നും മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപിയെന്നും അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും എതിരേ പോരാടാൻ ബിജെപിക്ക് ഭഗവാൻ ഹനുമാനിൽനിന്ന് പ്രചോദനം ലഭിക്കുന്നതായും പാർട്ടിയുടെ 44ാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യക്കായി രാവും പകലും ബിജെപി പ്രവർത്തിക്കുകയാണ്. ഇന്ന് ഇന്ത്യ ഹനുമാന്റെ ശക്തിപോലെ അതിന്റെ സാധ്യതകൾ തിരിച്ചറിയുന്നു. ഹനുമാൻ അസുരന്മാരോട് പോരാടുന്ന രീതിയിൽ ബിജെപി പ്രവർത്തകർ യുദ്ധം ചെയ്യുകയാണ്. രാഷ്ട്രത്തിനായുള്ള നിസ്വാർഥ സേവനം ഭഗവാൻ ഹനുമാന്റെ മറ്റൊരു പുണ്യമാണ്. അസാധ്യമെന്ന വാക്ക് ബിജെപിക്ക് മുന്നിലില്ല. സമുദ്രസമാനമായ വലിയ വെല്ലുവിളികൾ നേരിടാൻ ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യ ഉയർന്നിരിക്കുന്നു. കുടുംബാധിപത്യവും അഴിമതിയും വച്ചുപൊറുപ്പിക്കില്ല. വംശീയതയുടെയും ജാതീയതയുടെയും പ്രാദേശികവാദത്തിന്റെയും ബന്ദികളായ കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായി എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരമാണ് ഇന്ന് ബിജെപി നയിക്കുന്നത്. വലിയ സ്വപ്‌നങ്ങളും അവ നേടിയെടുക്കാൻ എല്ലാ ശ്രമങ്ങളും നടത്തുക എന്നതാണ് ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: ‘BJP is like Hanu­man in fight­ing spir­it’; Prime Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.