20 January 2026, Tuesday

അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു: സഞ്ജയ് റാവത്ത്

Janayugom Webdesk
മുംബൈ
March 18, 2024 1:29 pm

ബിജെപി അഴിമതിയിൽ കെട്ടിപ്പടുത്ത പാർട്ടിയാണെന്ന് ആരോപിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. ബിജെപി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്, റാവത്ത് പറഞ്ഞു. 

യുവാക്കളെ നശിപ്പിക്കുകയും സമൂഹത്തെ നശിപ്പിക്കുകയും ചെയ്യുന്ന ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് താൻ രണ്ടാഴ്ച മുമ്പ് ബിജെപിയുടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതിയിരുന്നുവെന്ന് റാവത്ത് വിശദീകരിച്ചു. 

മയക്കുമരുന്ന് കേസുകളില്‍ സര്‍ക്കാര്‍ ഇടപെടാത്തത് എന്തെന്നും ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിക്കുന്ന പണം ബിജെപി കൈമാറുന്നതിനാലാകാം ദാതാക്കളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ അവര്‍ തയ്യാറാകാത്തതെന്നം റാവത്ത് പറഞ്ഞു. 

Eng­lish Sum­ma­ry: BJP is mis­us­ing inves­tiga­tive agen­cies: San­jay Rawat

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.