17 December 2025, Wednesday

Related news

December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025

വിശ്വാസത്തിന്‍റെ പേരില്‍ ബിജെപി വര്‍ഗീയത പ്രചരിപ്പിക്കുന്നു;ഗണപതി മിത്താണെന്ന്പറഞ്ഞിട്ടില്ല എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
August 4, 2023 11:40 am

വിശ്വാസത്തിന്റെ പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാക്കുകൾ ജീർണമായ വർഗീയതയുടെ അങ്ങേ അറ്റമാണെന്നും വർഗീയവാദിയുടെ ഭ്രാന്താണ് സുരേന്ദ്രൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണ് നാളുകളായി പറയുന്നത്. വിഡി സതീശന്റെ മനസിനുള്ളിൽ വിചാരധാരയാണ് ഉള്ളത്.ഇടയ്‌ക്കുള്ള പ്രസ്‌താവനകൾ അറിഞ്ഞോ അറിയാതെയോ മനസിൽ നിന്ന് കയറി വരുന്നതാണ്.

സിപിഐ(എം )യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ്. ഗണപതി വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണ്.അള്ളാഹു മിത്തല്ല എന്നും ഗണപതി മിത്താണെന്നും താനോ ഷംസീറോ പറഞ്ഞിട്ടില്ല അദ്ദേഹം അഭിപ്രായപ്പെട്ടു 

Eng­lish Summary: 

BJP is spread­ing com­mu­nal­ism in the name of faith; MV Govin­dan did not say Gane­sha is a myth

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.