ആറുപേര്‍ കൊല്ലപ്പെട്ട വര്‍ഗീയ കലാപം അരങ്ങേറിയ ഹരിയാനയിലെ നൂഹില്‍ ബിജെപിയെ തുത്തെറിഞ്ഞ് ജനം. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ അഫ്‌താബ് അഹമ്മദ് 46,963 വോട്ടിന്റെ കൂറ്റൻ ജയം നേടി. ബിജെപി സ്ഥാനാർഥി സഞ്ജയ് സിങ് മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു. സോഹ്ന മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ സഞ്ജയ് സിങ്ങിനെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് നൂഹിൽ മത്സരിപ്പിച്ചത്.
ഐഎൻഎൽഡി സ്ഥാനാർഥി താഹിർ ഹുസൈനാണ് രണ്ടാമത്. 2019ൽ ബിജെപി രണ്ടാമതായിരുന്നു. ബിജെപിയെ ന്യൂനപക്ഷവും ഭൂരിപക്ഷവും തള്ളി. കഴിഞ്ഞവർഷം ജൂലൈയിൽ വിശ്വഹിന്ദു പരിഷത്തിന്റെ യാത്രയ്‌ക്കുനേരെ ആക്രമണമുണ്ടായി എന്നാരോപിച്ചാണ് സംഘർഷവും തുടർന്ന് കലാപവും ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.