രാജ്യത്തെ പുതിയ പാര്ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത് തമിഴ് നാട് രാഷ്ട്രീയമാണ്, ചെങ്കോല്‍ സ്ഥാപിച്ചതിന്‍റെ നന്ദി സൂചകമായി സംസ്ഥാനത്തുനിന്നും 25എംപിമാരെ ലോക്സഭയിലേക്ക് അയക്കണമെന്ന് ബിജെപി നേതാവും, കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അതിത്ഷായുടെ പ്രസംഗത്തിലെ പരാമര്‍ശവും ഇത്തരത്തില്‍ കൂട്ടി വായിക്കേണ്ടതാണ്.
ദക്ഷിണേന്ത്യയില്‍ ബിജെപിഅധികാരത്തിലിരുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇത്തരമൊരു രാഷട്രീയ സാഹചര്യത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ബിജെപി നിലം തൊടില്ല.
കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഒരു തലത്തിലും സ്വാധീനിക്കാന്‍ കഴിയത്തുമില്ല. ഇവിടെയാണ് ചെങ്കോലിന്‍റെ പേര് പറഞ്ഞ് തമിഴ് നാട്ടില്‍ സീറ്റ് നേടാനുള്ള അടവ് പയറ്റുന്നത്. എന്നാല്‍ ബിജെപി ഉയര്‍ത്തുന്ന മനുസ്മൃതി രാഷ്ട്രീയത്തെ തമിഴ് ജനത ഒരിക്കുലും അംഗീകരിക്കത്തില്ല.
മിഴ്‌നാട്ടിലെ വെല്ലൂരില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അമിത് ഷാ സംസാരിച്ചത്. തമിഴ്‌നാട്ടില്‍ നിര്‍മിച്ച് ശൈവസന്ന്യാസിമഠമായ തിരുവാടുതുറൈ അധീനം പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് സമ്മാനിച്ച ചെങ്കോല്‍ പുതിയ പാര്ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായാണ് സ്ഥാപിച്ചിരിക്കുന്നത്.
ചോള രാജവംശത്തിന്റെ പ്രതീകമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചത്. നന്ദിസൂചകമായി തമിഴ്‌നാട് 25 എന്‍ഡിഎ എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കണം എന്നാണ് അമിത് ഷാ പറഞ്ഞത്. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലാണ് തമിഴ്‌നാട്ടില്‍ ബിജെപി മത്സരിച്ചത്. ഒന്നില്‍പ്പോലും ജയിക്കാനായില്ല. ബിജെപി മുങ്ങുന്ന കപ്പലാണെന്നും പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംപിയെ പോലും കിട്ടില്ലെന്നും ഡിഎംകെ ഖജാന്‍ജി ടി.ആര്‍ ബാലു പറഞ്ഞു.
English Summary:
BJP is trying to gain political capital in Tamil Nadu because of the scepter installed in the new Parliament building
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.