
രാജസ്ഥാനിലെ അജ്മീറില്‍ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും, പെണ്‍സുഹൃത്തും പിടിയില്‍. ബിജെപി നേതാവ് രോഹിത് സെയ് നി, പെണ്‍സുഹഡത്ത് റിതു സെയ് നി എന്നിവരാണ് പിടിയിലായത്. മോഷ്ടാക്കള്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു രോഹിത് ആരോപിച്ചിരുന്നത്.
ഈ മാസം 10നാണ് രോഹിത് സെയ് നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അജ്ഞാത സംഘത്തിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും രോഹിത് പലപ്പോഴായി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേട് മനസിലാക്കിയ പൊലീസിന് സംശയം തോന്നുകയായിരുന്നു. കൊലപാതകം നടത്തിയത് താനാണെന്നു ബിജെപി നേതാവു കൂടിയായ രോഹിത് പൊലീസിനോട് സമ്മതിച്ചു . കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.