22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

കൊറിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2023 11:32 am

ജോലി വാഗ്ധാനം ചെയ്ത് സ്ത്രീകളെ വശീകരിച്ച് 13 സ്ത്രീകളെ ബലാത്സഗം ചെയ്ത കേസില്‍ ബിജെപി നേതാവ് ബാലേഷ് തങ്കര്‍ അറസ്റ്റില്‍.ഓസ്ട്രേലിയയില്‍ 39കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇതില്‍ 13കേസും ബലാത്സംഗമാണ്.ജോലിയുടെ മറവില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയാണ്. ഇതില്‍ അഞ്ച് കേസ് കൊറിയന്‍ പെണ്‍കുട്ടികളുടേതാണ്.

ബലാത്സഗം കൂടാതെ മയക്കുമരുന്നു കേസിലും പ്രതിയാണ്.ബലാത്സംഗത്തിന്റെ വീഡിയോ പകർത്തൽ തുടങ്ങിയ 13 കേസുകളാണ് ചുമത്തിയിരിക്കുന്നത്.തന്റെ സിഡ്‌നിയിലെ അപ്പാർട്ട്‌മെന്റിലും ഒരു ആഡംബര ഹോട്ടലിലും ബലാത്സംഗം ചിത്രീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ സൗത്ത് വെയിൽസ് ജില്ലാ കോടതിയിലാണ് ബാലേഷിനെതിരെ കേസ് നടക്കുന്നത്.

ഏത് പെൺകുട്ടി ജോലിക്ക് അപേക്ഷിച്ചാലും അയാൾ അവളെ വീടിനടുത്തുള്ള ഹോട്ടലിലേക്ക് ക്ഷണിക്കുമായിരുന്നു. ഇവിടെവെച്ച് മദ്യത്തിൽ മയക്കുമരുന്നോ ഉറക്കഗുളികയോ കലർത്തി വീട്ടിലെത്തിക്കുകയായിരുന്നു പതിവ്.സിഡ്‌നി മോണിംഗ് ഹെറാൾഡ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബാലേഷിന് കൊറിയൻ സ്ത്രീകളോട് പ്രണയമുണ്ടായിരുന്നു.അലാറം ക്ലോക്കിൽ ഒളിപ്പിച്ച ക്യാമറയിൽ ലൈംഗികാതിക്രമങ്ങൾ ബാലേഷ് പകർത്തിയെന്നാണ് പരാതി.

2018 ഒക്ടോബറിൽ ഇയാളുടെ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ റെയ്ഡിൽ അയാളുടെ കിടക്കയിൽ നിന്ന് ഡിഎൻഎ തെളിവുകളും സ്ത്രീകളുടെ പേരുകളുടെ ഒരു സ്പ്രെഡ്ഷീറ്റും ലഭിച്ചതായി റിപ്പോർട്ടുണ്ട്. ബാലേഷിന്റെ ഫ്രിഡ്ജിൽ നിന്ന് രണ്ട് തരം മയക്കുമരുന്ന് അടങ്ങിയ വൈൻ കുപ്പിയും സ്‌പോർട്‌സ് ഡ്രിങ്ക്‌സും പോലീസ് കണ്ടെടുത്തു

Eng­lish Summary:
BJP leader arrest­ed in case of rape of Kore­an women

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.