2 January 2026, Friday

Related news

January 2, 2026
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025

കലാപ ആഹ്വാനവുമായി ബംഗാളിലെ ബിജെപി നേതാവ്

Janayugom Webdesk
കൊല്‍ക്കത്ത
April 18, 2025 12:08 pm

ഹിന്ദുക്കള്‍ വീട്ടില്‍ ആയുധം കരുതണമെന്ന പ്രകോപനപരമായ ആഹ്വാനവുമായി പശ്ചിമബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്.ഹിന്ദുക്കള്‍ പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഒരു ആയുധം കുരുതുന്നില്ല. എന്തെങ്കിലും സംഭവിക്കുമ്പോള്‍ പൊലീസിനെ വിളിക്കുന്നു.

പൊലീസ് ഒരിക്കലും നിങ്ങളെസഹായിക്കില്ലെന്നും ബിജെപി നേതാവ് പറയുന്നു. ദിലീപ് ഘോഷ് ബിജെപിയുടെ മുന്‍ പശ്ചിമബംഗാള്‍ ഘടകം പ്രസിഡന്റ്കൂടിയാണ്.മുര്‍ഷിദാബാദില്‍ അടുത്തു നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗത്തിലാണ് പരാമര്‍ശം .ബംഗാളിൽ മുമ്പ്‌ രാമനവമി ആഘോഷങ്ങൾ ആരും അറിഞ്ഞിരുന്നില്ല. എന്നാൽ സംഘടിച്ചാലാണ്‌ ശക്തിയെന്ന്‌ ഹിന്ദുക്കൾ മനസ്സിലാക്കിയതോടെ വലിയ ആഘോഷമായി. ദൈവങ്ങൾപോലും ദുർബലർക്കൊപ്പം നിൽക്കില്ല അദ്ദേഹം പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.