എഐസിസി ജനറല്‍ സെക്രട്ടറിയും, വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ ലൈംഗിക പരാമര്‍ശവുമായി കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരി.ഇയാള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തുകയും ചെയ്തു.ബിജെപി സ്ത്രീ വിരുദ്ധത ഉയര്‍ത്തുന്നുവെന്നും അവര്‍ പറഞ്ഞു.താന്‍ കല്‍ക്കാജിയില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്നാണ് രമേശ് ബിധുരിയുടെ പരാമര്‍ശം.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയിലാണ് രമേശ് ബിധുരിയുടെ പരാമര്‍ശം. അതേസമയം ബിജെപി സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നതായി കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇത്തരം മനോഭാവങ്ങള്‍ ലജ്ജാകരമാണെന്നും സ്ത്രീകളുടെ കാര്യത്തില്‍ വൃത്തികെട്ട സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.നേതാവ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനെറ്റ് പ്രതികരിച്ചു. ബിധുരിയുടെ പരാമര്‍ശത്തിനെതിരെ ആം ആദ്മിയും രംഗത്തെത്തിയിട്ടുണ്ട്. ഇയാളാണ് ബിജെപി സ്ഥാനാര്‍ത്ഥിയെന്നും സ്ഥാനാര്‍ത്ഥിക്ക് സ്ത്രീകളോടുള്ള ബഹുമാനമാണ് ഈ പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്നും രാജ്യസഭാ എംപി സജ്ഞയ് സിങ് ട്വീറ്റ് ചെയ്തു.സ്ത്രീകളോടടക്കമുള്ള അയാളുടെ ഭാഷ ഇതാണെന്നും ഡല്‍ഹിയിലെ സ്ത്രീകളെ അയാള്‍ ഇത്തരത്തിലായിരിക്കും കാണുന്നതെന്നും ബിജെപി നേതാക്കളുടെ കൈകളില്‍ സ്ത്രീകള്‍ സുരക്ഷിതമാണോ എന്നും സഞ്ജയ് സിങ് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.