6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 4, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

Janayugom Webdesk
ബെര്‍ഹാംപൂര്‍
October 7, 2025 1:12 pm

ഒഡീഷയില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനും കൂടിയായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ബര്‍ഹാംപൂരില്‍ രാത്രിയില്‍ ജന മധ്യത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് ആക്രമികള്‍ പിതാബാഷയെ വെടിവെച്ചത്. നെഞ്ചില്‍ വെടിയേറ്റ പിതാബാഷ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണു.

രാത്രി 9.40 ഓടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകവെയാണ് കൊലപാതകമെന്ന വൃത്തങ്ങള്‍ അറിയിച്ചു.കുഴഞ്ഞുവീണ ഉടന്‍ തന്നെ പിതാബാഷ നാട്ടുകാര്‍ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പാണ്ഡെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ ചേരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.