22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

തൃണമൂല്‍ കോണ്‍ഗ്രസിനെ ഭീകരസംഘടനായി പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാവ്

മമതയെ അറസ്റ്റ് ചെയ്യണമെന്നും 
Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2024 12:12 pm

മമത ബാനര്‍ജിയെയും പശ്ചിമബംഗാള്‍ സര്‍ക്കാരിനെയും വിമര്‍ശിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് സുവേന്ദു അധികാരി പറഞ്ഞു.സന്ദേശ്ഖാലി അക്രമക്കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടുവളപ്പില്‍ നിന്ന് വിദേശ നിര്‍മ്മിത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഷെയ്ഖിനെപ്പോലുള്ള തീവ്രവാദികളെ വളര്‍ത്തിയതിന് ശേഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ മമത ബാനര്‍ജിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.സന്ദേശ്ഖാലിയില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളെല്ലാം വിദേശ നിര്‍മ്മിതമാണ്. ആര്‍ഡിഎക്‌സ് പോലുള്ള സ്‌ഫോടക വസ്തുക്കളാണ് ഭീകരമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഈ ആയുധങ്ങളെല്ലാം ഉപയോഗിക്കുന്നത് ഭീകരരാണ്.

തൃണമൂല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം,സുവേന്ദു അധികാരി പറഞ്ഞു.മൂന്ന് വിദേശ നിര്‍മ്മിത റിവോള്‍വറുകള്‍, ഒരു വിദേശ നിര്‍മ്മിത പിസ്റ്റള്‍, ഒരു ഇന്ത്യന്‍ റിവോള്‍വര്‍ 45 കാലിബറിന്റെ 50 വെടിയുണ്ടകള്‍ എന്നിവയാണ് സന്ദേശ്ഖാലിയില്‍ നിന്ന് സി.ബി.ഐ പിടിച്ചെടുത്തത്. ടിഎംസിക്കെതിരെ ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആയുധങ്ങള്‍ പിടിച്ചെടുത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാനെതിരെ പീഡന പരാതിയും ഭൂമി കൈയ്യേറ്റ കേസും നിലനില്‍ക്കുന്നുണ്ട്. ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്ഖാലിയില്‍ ഈ വര്‍ഷമാദ്യം വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഷാജഹാനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആറ് വര്‍ഷത്തേക്ക് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Eng­lish Summary:
BJP leader wants to declare Tri­namool Con­gress as a ter­ror­ist organization

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.