മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയേയും, മുരളീമനോഹര്‍ ജോഷിയേയും ഒഴിവാക്കി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ട്. ജനുവരി 22ലെ പ്രതിഷ്ഠ ചടങ്ങിലേക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെ,യുപിഎ ചെയര്‍പേഴ്സണ്‍ കൂടിയായ സോണിയ ഗാന്ധി,കോണ്‍ഗ്രസിന്റെലോക്സഭയിലെ പാര്‍ട്ടി ലീഡര്‍ അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്കാണ് ക്ഷേത്രം ട്രസ്റ്റ് ക്ഷണകത്തയച്ചിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങിനും എച്ച്ഡിദേവഗൗഡക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ ഇവരൊക്കെയും ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി രഥയാത്ര നടത്തിയും മറ്റും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ചടങ്ങില്‍ നിന്ന് തഴഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രായം കണക്കിലെടുത്താണ് ഇവരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ് ക്ഷേത്രം ട്രസ്റ്റ് നല്‍കുന്ന ഒദ്യോഗിക വിശദീകരണമെങ്കിലും 90 വയസ്സുള്ള ദേവഗൗഡയെ ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദേവഗൗഡയെ ക്ഷണിച്ചതിലൂടെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തഴഞ്ഞതിന് ട്രസ്റ്റ് പറഞ്ഞ കാരണത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
English Summary:
BJP leaders like Advani and Joshi invited to the Ram temple consecration ceremony
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.