19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബിജെപി നേതാവിന്‍റെ കൊലവിളി; മുസ്‌ലിങ്ങളെ കൊല്ലണമെന്ന്, പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2023 10:48 am

മുസ്ലീം സമൂഹത്തിനെതിരേ വീണ്ടും കൊലവിളിയുമായി ബിജെപി നേതാവ്. ബിജെപിയുടെ മുതിര്‍ന്നനേതാക്കള്‍ ഉള്‍പ്പെടെ മുസ്ലീം ജനവിഭാഗത്തിനെതിരേ നടത്തുന്ന ഇത്തരംകൊലവിളികള്‍ ആദ്യമല്ല. എന്നാല്‍ ഇതു തിരുത്താന്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല രാജ്യത്ത് കൂടുതല്‍ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് വര്‍ഗ്ഗീയത അഴിച്ചു വിടുകയാണ് ഇവര്‍.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷവിഭാഗങ്ങളെ ശത്രുതമനോഭാവത്തോടെയാണ് കാണുന്നത്. അതിനു ഭരണകര്‍ത്താകള്‍ തന്നെ കുടചൂടികൊടുക്കുകയാണ്. മുന്‍ ബിജെപി നേതാവും തെലങ്കാന എംഎല്‍എയുമായ ടി രാജയാണ് ഇപ്പോള്‍ മുസ്ലീങ്ങളെ കൊല്ലണമെന്ന ആഹ്വാനവുമായി എത്തിയത്.അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുകയാണ് പൊലീസ്. എന്നാല്‍ തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ട്പോകുന്നില്ല

ഭരണകര്‍ത്താക്കളുടെ പിന്തുണയാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമാകുന്നത്.മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഹിന്ദു ജനആക്രോശ് മോര്‍ച്ച സംഘടിപ്പിച്ചശിവജിയുടെ ജന്മദിനമായ ഫെബ്രുവരി 19ന് നടത്തിയ വിദ്വേഷ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയാണ് നടപടി ടി രാജയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.കഴിഞ്ഞ ദിവസം സോളാപൂരില്‍ നടന്ന ചടങ്ങിലും ടി രാജ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

മുസ്‌ലിങ്ങള്‍ ഹിന്ദു സ്ത്രീകളെ വലയിലാക്കുകയാണ്. കുട്ടികളെ ഉത്പാദിപ്പിക്കുന്ന മെഷീനാകാന്‍ ഹിന്ദു സ്ത്രീകള്‍ വിസമ്മതിക്കുന്നതോടെ അവരെ കൊന്നുതള്ളുന്നു.അവരെ കൊല്ലാനോ മരിക്കാനോ ഞങ്ങള്‍ക്ക് ഭയമില്ലെന്നും ഛത്രപതി ശിവാജിയുടെ ജന്മദിനം ആഘോഷിക്കാത്ത, വന്ദേമാതരം പാടാത്ത ആരില്‍ നിന്നും ഒരു രൂപ പോലും വാങ്ങരുതെന്നും രാജ കൂട്ടിച്ചേര്‍ത്തു

ശിവജിയും അഫ്‌സല്‍ ഖാനും സഹോദരങ്ങളാകുമോ പശുവിനെ വന്ദിക്കുന്നവനും കൊല്ലുന്നവനും സഹോദരങ്ങളാകാന്‍ കഴിയുമോ ഹിന്ദുക്കള്‍ വന്ദേ മാതരം പാടുമ്പോള്‍ മുസ്‌ലിങ്ങള്‍ അത് എതിര്‍ക്കുകയാണ്. പിന്നെ എങ്ങനെ തങ്ങള്‍ സഹോദരങ്ങളാകുമെന്നും ടി രാജ ചോദിക്കുന്നു.

Eng­lish Summary: 

BJP lead­er’s mur­der call; Fol­low­ing the protest, the police reg­is­tered a case for killing Muslims

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.