16 June 2024, Sunday

Related news

June 16, 2024
June 14, 2024
June 14, 2024
June 12, 2024
June 11, 2024
June 11, 2024
June 10, 2024
June 10, 2024
June 10, 2024
June 10, 2024

ബിജെപി നേതാവിന്‍റെ വിഷകന്യക പരാമര്‍ശം : മോഡിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ ബസനഗൗഡയെ ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2023 10:47 am

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വിഷകന്യകയെന്ന് വിളിച്ച കര്‍ണാടക എംഎല്‍‍എ ബസനഗൗ‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഗാന്ധി കുടുംബത്തെ എല്ലാകാലത്തും അവഹേളിക്കാനാണ് ബിജെപിയും, നരേന്ദ്രമോഡിയും ശ്രമിച്ചിട്ടുള്ളതെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ബസന ഗൗഡയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ പരാജയം ഭയന്ന ബിജെപി വൃത്തിക്കെട്ട രാഷട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി അംഗവുമായ രണ്‍ദീപ സിങ്ങ് സുര്‍ജവാല അഭിപ്രായപ്പെട്ടു. മോഡിയുടേയും ‚കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും പൂര്‍ണ പിന്തുണയിലാണ് ബസനഗൗഡ ഇത്ര തരം താണ പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും പൂര്‍ണ പിന്തുണയുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ഇത്രത്തോളം തരംതാണ പരാമര്‍ശം ബിജെപി നടത്തിയത്.

വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തെ അവഹേളിക്കാനാണ് ബിജെപിയും നരേന്ദ്ര മോഡിയും ശ്രമിച്ചിട്ടുള്ളത്പ്രധാനമന്ത്രി തന്നെ ഇതിന് മുമ്പ് സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. അതിലും വൃത്തിക്കെട്ട രീതിയില്‍ അവരെ ജെഴ്‌സി പശു എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. അത്രക്ക് വൃത്തിക്കെട്ടവരാണ് ബിജെപി നേതാക്കളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുപ്രധാനമന്ത്രിക്ക് കുറച്ചെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ ബസനഗൗഡയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മോഡി തയ്യാറാകണം.

കൂട്ടത്തില്‍ മോഡിയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പരസ്യമായി കോണ്‍ഗ്രസിനോടും സോണിയ ഗാന്ധിയോടും മാപ്പ് പറയണം,സുര്‍ജവാല പറഞ്ഞു.നേരത്തെ കര്‍ണാടകയിലെ കോപ്പാലില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബസനഗൗഡ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സോണിയ ഗാന്ധി വിഷകന്യയാണെന്നും അവര്‍ ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റാണെന്നുമാണ് ബസനഗൗഡ പറഞ്ഞത്.

Eng­lish Summary:
BJP lead­er’s ven­omous remark: If Modi has self-respect, Con­gress should expel Basana Gow­da from BJP

You may also like this video; 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.