27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 3, 2025
March 13, 2025
February 23, 2025
February 21, 2025
February 19, 2025
February 11, 2025
October 20, 2024
October 6, 2024
October 4, 2024

ബിജെപി നേതാക്കള്‍ നിര്‍ബന്ധിച്ച് വെള്ളപ്പേപ്പറില്‍ ഒപ്പിടുവിച്ചു; ബലാത്സംഗ പരാതി എഴുതിച്ചേര്‍ത്തതെന്ന് സന്ദേശ്ഖാലി യുവതി

Janayugom Webdesk
കൊൽക്കത്ത
May 9, 2024 2:49 pm

വെള്ളപ്പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പ് വയ്പ്പിച്ച് തന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാജ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതായി സന്ദേശ്ഖാലി യുവതി. തെരഞ്ഞെടുപ്പുകാലത്ത് സന്ദേശ്ഖാലി വിഷയം ഉയർത്തിക്കാട്ടുന്ന ഭരണകക്ഷിയായ തൃണമൂലും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ കളി ഇതോടെ അതിരൂക്ഷമായിരിക്കുകയാണ്. 

ദേശീയ വനിതാ കമ്മീഷനിലെ ഒരു സംഘം ദ്വീപ് സന്ദർശിച്ച ദിവസം പരാതികൾ പങ്കുവെക്കാൻ പിയാലി ദാസ് തന്നെ വിളിപ്പിച്ചിരുന്നു. “നൂറ്ദിന തൊഴിൽ പദ്ധതിയുടെ പണം ലഭിച്ചിട്ടില്ലെന്നുള്ള പരാതി മാത്രമാണ് അവരോട് പറഞ്ഞത്. ബലാത്സംഗം നടന്നിട്ടില്ല. അതേസമയം വെള്ളപ്പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പ് വയ്പ്പിച്ചതായി യുവതി വ്യക്തമാക്കി. തൃണമൂൽ നേതാക്കൾ തന്നെ ബലാത്സംഗം ചെയ്തതായി ആരോപിക്കുന്ന സ്ത്രീകളുടെ പട്ടികയിൽ താനും ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

സംസാരിക്കാൻ ധൈര്യം കാണിച്ചതിന് ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂൽ എംപി സുസ്മിത ദേവ് ആരോപിച്ചു. “സ്വന്തം രാഷ്ട്രീയ ലാഭത്തിനായി നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം ലജ്ജയില്ലാതെ ചവിട്ടിമെതിക്കുന്ന ഈ പാർട്ടിയുടെ നടപടി എത്രനാൾ തുടരും?” അവര്‍ ചോദിച്ചു.

തൃണമൂലിന്റെ ആരോപണങ്ങൾ പാര്‍ട്ടിയുടെ കേടുപാടുകൾ നിയന്ത്രിക്കാനുള്ള നീക്കമാണെന്ന് വിശേഷിപ്പിച്ച് ബിജെപി തിരിച്ചടിച്ചു. 

അതേസമയം സന്ദേശ്ഖാലി വിഷയത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

നോർത്ത് 24 പർഗാനാസിലെ തൃണമൂല്‍നേതാവ് ഷാജഹാനും അദ്ദേഹത്തിൻ്റെ സഹായികളും തങ്ങളെ ബലാത്സംഗം ചെയ്തതായി പ്രദേശവാസികൾ ആരോപിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ആൾക്കൂട്ട ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു ഷാജഹാൻ. നിലവില്‍ ഇയാള്‍ സിബിഐയുടെ കസ്റ്റഡിയിലാണ്.

അതേസമയം വീഡിയോ സൃഷ്ടിക്കപ്പെട്ടതാണെന്നും ചെയ്തതാണെന്നും തന്റെ ശബ്ദം എഡിറ്റ് ചെയ്തതാണെന്നും ബിജെപി നേതാവും അവകാശപ്പെട്ടു. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: BJP lead­ers were forced to sign the white paper; The Sandeshkhali woman

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.