29 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 28, 2025
July 28, 2025
July 27, 2025
July 26, 2025
July 24, 2025
July 20, 2025
July 19, 2025
July 19, 2025
July 17, 2025
July 14, 2025

ബിജെപി നേതൃത്വം പട്ടികജാതി വിഭാഗങ്ങളോട് അനീതി കാണിക്കുന്നതായി ആരോപണം; കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2023 3:06 pm

കര്‍ണാടകയില്‍ മുന്‍ മന്ത്രി ബി സോമശേഖരന്‍ ബിജെപി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. ബിജെപി പട്ടികജാതി വിഭാഗങ്ങളോട് അനീതി കാണിക്കുന്നെന്നാരോപിച്ചാണ് രാജി വെച്ചത്. പട്ടികജാതി അംഗമെന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യാപകമായ വിവേചനവും ശ്വാസം മുട്ടലും അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം പറഞു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിക്കെതിരെ തോററതിനാല്‍ മലവള്ളിയില്‍ ഇത്തവണ തനിക്ക് സീറ്റ് നിഷേധിച്ചുവെെന്നും അദ്ദേഹം ആരോപിച്ചു. അതേസയമം തെരഞ്ഞെടുപ്പില്‍ പ്രായാധിക്യം കാരണമാണോ സീറ്റ് ലഭിക്കാതിരുന്നതെന്ന ചോദ്യത്തിന് തന്നേക്കാള്‍ പ്രായമുള്ളവര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എനിക്ക് 71 വയസാണ് പ്രായം. സോമണ്ണ എന്നേക്കാള്‍ പ്രായം കൂടുതലുള്ള ആളാണ്. അദ്ദേഹം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. എന്നേക്കാള്‍ പ്രായം കൂടുതലുള്ള തിപ്പറെഡ്ഡിയും മത്സരിക്കുന്നു.

സീറ്റ് നല്‍കാത്ത നേതാക്കളോട് പാര്‍ട്ടി ആ വിവരം അറിയിച്ചിരുന്നു. എന്നാല്‍ എന്നെ അറിയിച്ചില്ല. കാരണം ഞാന്‍ പട്ടികജാതിക്കാരനാണ്, അദ്ദേഹം പറഞ്ഞു.മൂന്ന് വര്‍ഷം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ ഇരുന്ന അദ്ദേഹം പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്.

നേരത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പല നേതാക്കളും ബിജെപി വിട്ടിരുന്നു.ബിജെപി വിട്ട മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച അതാനി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹവും രാജിവെച്ചത്.

Eng­lish Summary:
BJP lead­er­ship accused of being unfair to Sched­uled Castes; A senior leader left the par­ty in Karnataka

You may also like this video:

YouTube video player

TOP NEWS

July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.